യൂണിറ്റ് 7 മധ്യകാല ഇന്ത്യ കലയും സാഹിത്യവും

മധ്യകാലഘട്ടത്തിലെ നിര്‍മ്മിതികള്‍
ബൃഹദീശ്വര ക്ഷേത്രം
 തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍സ്ഥിതി ചെയ്യുന്നു. ചോളരാജാവായ രാജരാജന്റെ കാലത്താണ് ക്ഷേത്രം നിര്‍മിച്ചത്. ഇന്ത്യയിലെ വിസ്തൃതവും ഉയരമേറിയതുമായ ക്ഷേത്രങ്ങളിലൊന്നാണിത്. പാറകള്‍ചെത്തി മിനുക്കി അടുക്കുകളായി ബഹു നിലകളില്‍ നിര്‍മിച്ചിരിക്കുന്നു.
കുത്തബ് മിനാര്‍ 
 നിര്‍മാണം ആരംഭിച്ചത് കുത്തബ്‌ദീന്‍ ഐബക്കാണ്. ഇല്‍ത്തുമിഷാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉയരമുള്ള ഗോപുരവും ഗോപുരത്തില്‍ നിന്ന് തള്ളി നില്‍ക്കുന്ന ബാല്‍ക്കണികളുമുണ്ട്. സല്‍ത്തനത്ത് കാലത്തെ ആദ്യസ്മാരകം. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു.
താജ് മഹല്‍
 മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ചത്. ആഗ്രയില്‍ സ്ഥിതി ചെയ്യുന്നു. വെള്ള മാര്‍ബിളും രത്നക്കല്ലുകളും ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചു. കമാനങ്ങളും മിനാരങ്ങളും താഴികക്കുടങ്ങളും മുഖ്യ പ്രത്യേകതകളാണ്.
ചെങ്കോട്ട
 ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തു നിര്‍മിച്ചു. പൂര്‍ണമായും ചുവന്ന മണല്‍ക്കല്ലുകൊണ്ട് നിര്‍മിച്ചു.
ജുമാമസ്ജിദ് 
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തെ പ്രധാന നിര്‍മിതികളിലൊന്നാണ്. ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നു. നിര്‍മാണത്തിന് ചുവന്ന കല്ലുകളും മാര്‍ബിളും ഉപയോഗിച്ചിരിക്കുന്നു.


No comments:

Post a Comment